Malayalam Hymn
Ente prarthhanakal ente yachanakal
Ente prarthhanakal ente yachanakal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്റെ പ്രാർത്ഥനകൾ എന്റെ യാചനകൾ
കേട്ട ദൈവത്തെ ഞാൻ സ്തുതിക്കും
എന്റെ സങ്കടങ്ങൾ എന്റെ നൊമ്പരങ്ങൾ
കണ്ട ദൈവത്തെ ഞാൻ പുകഴ്ത്തും(2)
അവൻ കരുണയും കൃപയുമുള്ളോൻ
അവൻ ദയയും കനിവുമുള്ളോൻ(2)
അവൻ സ്തുതികളിൽ വസിക്കും
നിത്യസ്നേഹം പകരും
രാജാധിരാജനാം യേശുപരൻ(2)
1 എന്റെ പ്രാണനെ മരണത്തിൽ നിന്നും
എന്റെ കണ്ണിനെ കണ്ണുനീരിൽ നിന്നും
എന്റെ കാലിനെ വീഴ്ചയിൽ നിന്നും
രക്ഷിച്ച ദൈവത്തെ സ്തുതിക്കും(2)
2 എന്റെ ഭാവിയെ തകർച്ചയിൽ നിന്നും
എന്റെ ഭവനത്തെ കഷ്ടതയിൽ നിന്നും
എന്റെ വൈരിയിൻ കരങ്ങളിൽ നിന്നും
രക്ഷിച്ച ദൈവത്തെ സ്തുതിക്കും(2)
3 എന്നെ രോഗത്തിൽ കരുതിയ ദൈവം
എന്ന താഴ്ചയിൽ ഉയർത്തിയ ദൈവം
എന്റെ പാപങ്ങൾ മോചിച്ച ദൈവം
നിത്യം കാത്തിടും കണ്മണിപോൽ(2)