Malayalam Hymn
Kristheya jevitham enthaanandam
Kristheya jevitham enthaanandam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ക്രിസ്തീയ ജീവിതമെന്താനന്ദം തന്നിടുന്ന
ഉത്തമ ജീവിതമേഉലകിൽ ക്രിസ്തീയ ജീവിതമേ
നിസ്തുല്യമഹത്വത്തിൻ പ്രത്യാശ നൽകിടുന്ന
ഭക്തരിൻ ജീവിതമേ പരിശുദ്ധരിൻ ജീവിതമേ
2 ലോകം പകച്ചെന്നാലും സ്നേഹിതർ പഴിച്ചാലും
ദേഹം ക്ഷയിച്ചാലും മമ ദേഹം ക്ഷയിച്ചാലും
മോക്ഷത്തിലെനിക്കുള്ള നിക്ഷേപമോർത്തിടുമ്പോൾ
സന്തോഷം സന്തോഷം ബഹുസന്തോഷംസന്തോഷം
3 ഖേദം നിറഞ്ഞിടുന്ന വേളയിൽ പാടിടുവാൻ
ഗീതങ്ങൾ നൽകിടുന്നു-പാടാൻ ഗീതങ്ങൾ നൽകിടുന്നു
മാറാത്ത വാഗ്ദത്തങ്ങളോരോന്നും ഓർത്തിടുമ്പോൾ
ആമയം നീങ്ങിടുന്നു-ഹൃദി ആനന്ദം നേടിടുന്നു
4 ശത്രു അരികിലുണ്ട് എങ്കിലും ഭയമില്ല
കർത്താവിൻ കൈകളിൽ ഞാൻ എന്റെ കർത്താവിൻ കൈകളിൽ ഞാൻ
തൻ കൈയിൽനിന്നു പിടിച്ചാരാലും വേർപിരിക്കാൻ
സാധിക്കയില്ലല്ലോ ശത്രു നാണിച്ചുപോമല്ലോ
ക്രിസ്തേശു നാഥന്റെ പാദ : എന്നരീതി