Malayalam Hymn
Seeyon prayaanam enthaanandam
Seeyon prayaanam enthaanandam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 സീയോൻ പ്രയാണമെന്താനന്ദമാനന്ദം
തിരുസീയോനിൽ ചെന്നെത്തും പ്രഭാദിനം
പ്രാഗൽഭ്യമേറുന്നീ ജീവിത യാത്രയിൽ
പ്രമോദത്താലുള്ളം തുള്ളുന്നനുദിനം
2 പാതയിൽ ദുർഘട വൈഷമ്യ മേടുകൾ
മാർഗ്ഗ തടസ്സമായണിനിരക്കിലും
കുതിക്കും ഞാനവയ്-ക്കേറ്റം മീതേകൂടി
ലക്ഷ്യം തെറ്റാതെ ഞാൻ മോക്ഷപുരിയെത്തും;-
3 പിൻതിരിക്കില്ലൊരു ബ്രഹ്മാണ്ഡ ശക്തിയും
ക്രിസ്തീയ ജീവിത പോരാട്ട വേളയിൽ
പ്രതിദിനം വിജയം കൈവരിക്കുവാൻ
പ്രിയനെ നോക്കി ഞാൻ മുന്നേറിയോടിടും;-
4 പ്രത്യാശ നൽകുന്ന ഭാവിയെ നോക്കി ഞാൻ
പുഞ്ചിരി തൂകിടും നിരാശയെന്നിയെ
നൃത്തം ചെയ്തിടും ഞാൻ തിരുസീയോനെയോ-
ർത്തത്യാർത്തി പൂണ്ടവിടോടിയെത്തീടുമെ;-
5 സർവ്വ സമൃദ്ധിയിൻ ഫലം നിറഞ്ഞതാം
ജീവവൃക്ഷമവിടനന്തമാകയാൽ
മാസംതോറും നൽകും നവീന ഭോജനം
മാറ്റമതിനൊരു കാലത്തും വന്നിടാ;-
6 സ്വർഗ്ഗീയ വാഗ്ദത്ത കനാനിലെത്തിടാൻ
വിദൂരമില്ലിനിയൽപദൂരം മാത്രം
കണ്ണിമയ്ക്കും സമയത്തിൻ മുൻപെത്തിടാം
സമാശ്വസിച്ചീടാം മമ പ്രിയനുമായ്;-