Enthor aanandamee kristheya jeevitham

Malayalam Hymn

Enthor aanandamee kristheya jeevitham

Enthor aanandamee kristheya jeevitham lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്തോരാനന്ദമീ ക്രിസ്തീയ ജീവിതം ദൈവത്തിൻ പൈതലിൻ ജീവിതം 1 ഭീതിയുമില്ലെനിക്കാധിയുമില്ല ഭൗതിക ചിന്താഭാരവുമില്ല മമ താതനായ്‌ സ്വർഗ്ഗനാഥനു- ണ്ടവൻ മതിയെനിക്കേതൊരു വേളയിലും;- 2 വ്യസനമില്ല നിരാശയുമില്ല വരുവതെന്തന്നാകുലമില്ല എന്നേശു തൻ തിരു കൈകളിലെന്നെ സന്തതമൻപോടു കാത്തിടുന്നു;- 3 മനുഷ്യനിൽ ഞാനാശ്രയിക്കില്ല ധനത്തിലെൻ മനം ചായുകയില്ല ഉയിർപോം വരെ കുരിശേന്തി ഞാൻ ഉലകിൽ മനുവേലനെയനുഗമിക്കും;- 4 ആരിലെന്നാശ്രയമെന്നെനിക്കറിയാ- മവനെന്നുപനിധിയൊടുവോളം കാക്കും തന്നന്തികെ വരുമാരെയും അവൻ തള്ളുകില്ലൊരു വേളയിലും;- 5 കൂടാരവാസം ഭൂവിലെൻ വാസം പാരിടമോ പാർത്താൽ പരദേശം പരൻ ശിൽപിയായ്‌ പണിയുന്നൊരു പുരമുണ്ടതു കാത്തു ഞാൻ പാർത്തിടുന്നു;-

Related Songs