Unarvayaykkaname nathhaa

Malayalam Hymn

Unarvayaykkaname nathhaa

Unarvayaykkaname nathhaa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഉണർവ്വയയ്ക്കണമേ നാഥാ ഞങ്ങളുറക്കം വിട്ടെഴുന്നേൽക്കുവാൻ ഉണർവ്വയയ്ക്കണമേ നാഥാ ഞങ്ങൾ മയക്കം വിട്ടെഴുന്നേൽക്കുവാൻ 1 ലോകസ്നേഹം കൂടുന്നു താതാ പാപമെങ്ങും പെരുകുന്നു നാഥാ പാപബോധം വന്നിടുവാൻ ന്യായവിധി ഓർത്തിടുവാൻ ഉണർവ്വയയ്ക്കണമേ നാഥാ 2 ഗർവ്വികളും പെരുകുന്നു താതാ താഴ്മയുള്ളോർ കുറയുന്നു നാഥാ ക്രൂശിലോളം താഴ്ന്ന നിന്റെ താഴ്മ ധരിച്ചിടുവാനായ് ഉണർവ്വയയ്ക്കണമേ നാഥാ 3 സ്വാർത്ഥതയും കൂടുന്നു താതാ നീതിബോധം ഇല്ലല്ലോ നാഥാ നീതിമാനാം നിന്നെപ്പോലെ നിൻ ജനമിന്നായിടുവാൻ ഉണർവ്വയയ്ക്കണമേ നാഥാ

Related Songs