Nalla porattam poraadi ottam

Malayalam Hymn

Nalla porattam poraadi ottam

Nalla porattam poraadi ottam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം വല്ലഭന്റെ നല്ല പാത പിൻതുടർന്നിടാം ഭാരം പാപം തള്ളി ലക്ഷ്യം നോക്കി നേരെ മുന്നോട്ടോടി ഓട്ടം തികയ്ക്കാം 2 ഓട്ടക്കളത്തിലോടു-ന്നോരനേകരെങ്കിലും വിരുതു പ്രാപിക്കുന്നൊനേകൻ മാത്രമല്ലയോ;- 3 പിന്നിലുള്ളതൊക്കെയും മറന്നു പോയിടാം മുന്നിലുള്ള ലാക്കിലേക്കു നേരെ ഓടിടാം;- 4 ആശ ഇച്ഛയൊക്കവേ അടക്കി ഓടുകിൽ ആശവച്ച പന്തയപ്പൊരുൾ ലഭിച്ചിടും;- 5 ഏതു നേരത്തും പിശാചിടർച്ച ചെയ്തിടും ഭീതി വേണ്ട ദൂതരുണ്ടു കാത്തുകൊള്ളുവാൻ;- 6 കാടുമേടു കണ്ടു സംശയിച്ചു നിൽക്കാതെ ചാടി ഓടിപ്പോകുവാൻ ബലം ധരിച്ചിടാം;- 7 ഓട്ടം ഓടുവാനനേകർ മുൻ വന്നെങ്കിലോ ലോത്തിൻ ഭാര്യപോലെ പിന്നിൽ നോക്കി നിന്നു പോയ്;- 8 അങ്ങുമിങ്ങും നോക്കിയാൽ നീ മുന്നിൽ പോയിടാ ഭംഗമില്ലാതോടിയാൽ കിരീടം പ്രാപിക്കാം;- 9 ഓട്ടം തീരും നാൾ സമീപമായി കാഹളം കേട്ടിടാൻ സമയമായി വേഗം ഓടിടാം;- 10 ആദി ഭക്തരോട്ടം ഓടി വിശ്രമിച്ചിടും നാട്ടിൽ ചേർന്നു പാട്ടുപാടി ആനന്ദിച്ചിടാം;-

Related Songs