Sthuthichedum njaan nin chare vanne

Malayalam Hymn

Sthuthichedum njaan nin chare vanne

Sthuthichedum njaan nin chare vanne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്തുതിച്ചീടും ഞാൻ നിൻ ചാരെ വന്ന് ആരാധിക്കും ഞാൻ നിന്നരികിൽ വന്ന്(2) നന്ദിയേകും നിനക്ക് ഉയർത്തീടും ഞാൻ നിന്നെ നീ മാത്രം കർത്താവ്ന്നു എന്റെ പാലകൻ നീ എന്റെ സ്നേഹിതൻ നീ എന്റെ അന്ത്യ നാൾ വരെ (2) സ്വർഗ്ഗ ദൂതർ വാഴ്ത്തും പരിശുദ്ധൻ നീ സർവ്വ ശക്തനാം കർത്താവ് നീ (2) സർവ്വ പാപങ്ങൾ തീർക്കാൻ യാഗമായി തീർന്ന ദൈവത്തിൻ കുഞ്ഞാടു നീ;- എന്റെ പാലകൻ… എൻ ജീവനും എൻ ബലവും നീയേ എൻ ആശ്വാസദായകൻ നീയേ (2) എന്റെ ഉള്ളം തുറന്നു അങ്ങേ എന്നും ഞാൻ വാഴ്ത്തും നീമാത്രം എന്നാശ്രയം;- എന്റെ പാലകൻ… സർവ്വ സ്തുതികൾക്കും യോഗ്യൻ നീയേ സർവ്വ ജ്ഞാനത്തിൻ ഉറവിടം നീയേ (2) എന്റെ പാറയും നീയേ എന്റെ പ്രാണനും നീയേ നന്ദിയോടങ്ങെ വാഴ്ത്തിടും ഞാൻ;- എന്റെ പാലകൻ… ആരാധിക്കും ഞാൻ നിന്നാത്മാവിലും ആരാധിക്കും ഞാൻ നിൻ സത്യത്തിലും(2) നിൻ സന്നിധിയിലെന്റെ കരങ്ങൾ ഉയർത്തി ഞാൻ പാടി സന്തോഷിക്കും;- എന്റെ പാലകൻ… ചൊരിഞ്ഞീടുക നിൻ മഹത്വം എന്നിൽ സ്വർഗ്ഗ സന്തോഷവും നീതിയും(2) എൻ രക്ഷകനും നീയേ എൻ കർത്താവും നീയേ നിത്യ സ്നേഹിതൻ നീ മാത്രമേ;- എന്റെ പാലകൻ…

Related Songs