Anugamikkum njaaneshuvine

Malayalam Hymn

Anugamikkum njaaneshuvine

Anugamikkum njaaneshuvine lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 അനുഗമിക്കും ഞാനേശുവിനെ അനുദിനം കുരിശെടുത്തു അവഗണിക്കും ഞാൻ ലോകസ്നേഹത്തെ അവൻ തന്ന ബലം ധരിച്ച് സ്നേഹക്കൊടിക്കീഴിൽ ഞാനിരുന്നു സ്നേഹനാഥനെ സ്തുതിക്കും (2) 2 മമ പ്രിയരെന്നോടെതിർത്തിടിലും മനംനൊന്തു കലങ്ങീടിലും മനസുഖം തരും തൻ തിരുമൊഴികൾ മതിയെനിക്കാശ്വസിപ്പാൻ;- 3 പല പരിശോധനകൾ സഹിച്ച് പഴിദുഷിനിന്ദ വഹിച്ച് അരുമരക്ഷകനെ അനുഗമിച്ചെൻ അവസരം ചെലവഴിക്കും;- 4 വരുമൊരുനാളിലെന്നാത്മ പ്രിയന്നരികിലണഞ്ഞിടും ഞാൻ പുതുവുടലണിഞ്ഞു കുതുഹലമായ് പുതുപുരിയിൽ വസിക്കൂ;- ദൈവസന്നിധൗ - എന്നരീതി

Related Songs