Vishvasa verare por verare

Malayalam Hymn

Vishvasa verare por verare

Vishvasa verare por verare lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 വിശ്വാസ വീരരേ പോർ വീരരേ ധൈര്യമായ് പോയിടാം പോരാടിടാം യേശുവിൻ നാമത്തിൽ ഒന്നുചേർന്നു പാടിടാം യേശു നല്ലവൻ അവൻ വല്ലഭൻ 2 അലറുന്ന സിംഹംപോൽ ശത്രുവന്നാലും ശത്രു മുൻപാകെ മേശ ഒരുക്കുന്നവൻ അഗ്നിമയ രഥത്താൽ ദൂതഗണത്തെ കാവലായ് ചുറ്റുമവൻ നിർത്തീടുമേ 3 അത്യുന്നതൻ മറവിൽ വസിക്കും മക്കളെ യാഹെൻ ദൈവം ചിറകിൻ കീഴിൽ മറച്ചീടുമേ അവനെന്റെ സങ്കേതം കോട്ടയുമേ-ഞാൻ ആശ്രയിക്കുമെന്റെ ദൈവവുമേ 4 ഉറ്റോർ ഉടയവർ തള്ളിയാലും ഈ ലോകമെന്നെ പകച്ചീടിലും പതറില്ല ഞാനെന്റെ ജീവിതത്തിൽ-എൻ പടകിലെൻ യേശുവെൻ കൂടെയുണ്ട് 5 ഇന്നു നാം അവൻ ശബ്ദം കേട്ടീടുക പ്രിയൻ മാർവ്വിൽ ചാരി നാം ആനന്ദിക്കും സ്വർഗ്ഗീയ സീയോനിൽ എത്തീടുവാൻ എൻ ആത്മാവു ദിനവും വാഞ്ചിക്കുന്നേ

Related Songs