Pettamma marannalum

Malayalam Hymn

Pettamma marannalum

Pettamma marannalum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ ക്രൂശിതനായവനെ നീയെൻ ആശ്രയം എല്ലാരും എന്നെ പിരിഞ്ഞപ്പോൾ ആലംബം ഇല്ലാതലഞ്ഞപ്പോൾ; ഒറ്റക്കിരുന്നു കരഞ്ഞപ്പോൾ നീയെന്റെ ആശ്വാസധാരയായ് വന്നു(2) എൻ പ്രിയരെല്ലാം എന്നെ വെറുത്തു ആഴമേറും മുറിവുകൾ എന്നിൽ നല്കി ഞാൻ ചെയ്യാത്ത കുറ്റം ചുമത്തി എൻ മനസ്സിൽ ഒരുപാടു വേദന ഏകി നൊംബരത്താലെന്റെ ഉള്ളം പുകഞ്ഞു നീറും നിരാശയിൽ തേങ്ങി; അപ്പോൾ നീ എന്റെ കാതിൽ പറഞ്ഞു നിന്നെ ഞാൻ കൈവെടിയില്ല(2);- പെറ്റമ്മ... നിൻ വചനങ്ങൾ എത്രയോ സത്യം ഈ ലോകത്തിൻ മായാവിലാസങ്ങൾ വ്യർത്ഥം ഞാൻ നിന്നോടു ചേരട്ടെ നാഥാ നീയാണല്ലോ എന്നെ മറക്കാത്ത സ്നേഹം തോരത്ത കണ്ണീരുമായ്ക്കും യേശുവിൻ കുരിശോടു ചേർന്നു ഞാൻ നിന്നു; അപ്പോൾ അവൻ എന്നെ വരിപ്പുണർന്നു വാൽസല്യ ചുംബനം ഏകി;- പെറ്റമ്മ...

Related Songs