Yisrayelin daivam yuddhaveeranaam

Malayalam Hymn

Yisrayelin daivam yuddhaveeranaam

Yisrayelin daivam yuddhaveeranaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യിസ്രയേലിൻ ദൈവം യുദ്ധവീരനാം യഹൂദയിൻ സിംഹം രാജരാജനാം മൃത്യുവേ ജയിച്ചുയർത്തതേശുരാജനാം നമ്മുടെ നായകൻ ക്രിസ്തുമാത്രമാം നാം പോയിടാം, ക്രിസ്തുവിൻ പിൻപേ പോയിടാം ചേർന്നു പാടിടാം ജയത്തിൻ ഗീതം പാടിടാം(2) 1 ഘോരനായ സാത്താൻ നമ്മെ നിത്യവും ക്രൂരമായെതിർത്തു നിൽക്കുമെങ്കിലും ഭീതിയെന്യെ പോയീടാം ക്രൂശിൻ പാതയിൽ നീതിമാർഗ്ഗമോതിടാം ലോകമെങ്ങും നാം(2);- നാം… 2 അന്ധകാരം മന്നിൽ വ്യാപാരിക്കയാൽ അന്ധരായി മർത്യർ ഹന്തമേവുന്നു അത്ഭുത പ്രകാശത്തിൻ ദീപമേന്തി നാം ആത്മനാഥനേശുവിൻ നാമമുയർത്തിടാം(2);- നാം… 3 അല്ലലേറും കാറ്റും കോളും കണ്ടു നാം തെല്ലും കലങ്ങേണ്ടതില്ലീയാത്രയിൽ വല്ലഭൻ യേശുതാൻ കൂടെയുള്ളതാൽ ഹല്ലേലുയ്യാ ഗീതം നാം പാടിപോയിടാം(2);- നാം…

Related Songs