Yisrayelin daivamennum ninte

Malayalam Hymn

Yisrayelin daivamennum ninte

Yisrayelin daivamennum ninte lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യിസ്രായേലിൻ ദൈവമെന്നും നിന്റെ കാവലുള്ളതിനാൽ തന്റെ കോട്ടയ്ക്കുള്ളിൽ നിന്നെ കോട്ടം കൂടാതെ കാത്തു രക്ഷിക്കുന്നതാൽ(2) മനമെ കലങ്ങിടേണ്ട, ഭ്രമിച്ചിടേണ്ട ആകുലം വേണ്ട(2) 1 മരുഭൂമിയിൽ ഏകനായ് തീർന്നാലും ആഹാരമില്ലാതെ വലഞ്ഞാലും(2) ജീവമന്നാ തന്നു നിന്നെ പോറ്റിടുവാൻ യിസ്രായേലിൻ ദൈവമുള്ളതിനാൽ(2);­ മനമേ... 2 സിംഹക്കുഴിയിൽ വീണുപോയെന്നാലും അഗ്നികുണ്ഠത്തിൽ അകപ്പെട്ടു പോയാലും(2) അതിശയകരമായ് നിന്നെ വിടുവിച്ചിടാൻ യിസ്രായേലിൻ ദൈവമുള്ളതാൽ (2);­ മനമേ.... 3 തിരമാലകൾ ആർത്തിരമ്പി വന്നാല്ലും കൊടുങ്കാറ്റടിച്ചു പടകുലഞ്ഞെന്നാലും(2) അമരത്തിരുന്നു നിന്നെ നയിച്ചിടുവാൻ യിസ്രായേലിൻ ദൈവമുള്ളതാൽ(2);­ മനമേ...

Related Songs