Malayalam Hymn
Kathirikkunnu njaan enpriya
Kathirikkunnu njaan enpriya lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കാത്തിരിക്കുന്നു ഞാൻ എൻപ്രിയ കാന്തനെ
എന്നെ വീണ്ടെടുത്ത ദൈവത്തിൻ പുത്രനെ
നന്മ നിറഞ്ഞ എൻ നാഥന്റെ കരങ്ങളിൽ
ചെന്നു ചേരുവാൻ ആശയേറീടുന്നു
1 എൻ പ്രിയൻ പൊൻമുഖം ഒന്നു കാണുവാൻ
ആശയോടെ കാത്തിടുന്നു നാളുകൾ ഏറെയായ്
കഷ്ടത പട്ടിണി ഇല്ലാത്ത നാട്ടിലേയ്ക്ക്
വന്നു ഞാൻ ചേർന്നിടും കാഹള നാദത്തിൽ;-
2 പ്രാക്കളെ പോലെ നാം ചേർന്നിടും വേഗത്തിൽ
കർത്തൻ തൻ സന്നിധേ വാസം തുഠങ്ങുവാൻ
രോഗവും ദുഃഖവും ഇല്ലാത്ത നാട്ടിലേക്ക്
ചെന്നു ഞാൻ ചേർന്നിടും കാഹള നാദത്തിൽ;-