Malayalam Hymn
Daivathil vishvaasam vechedukil
Daivathil vishvaasam vechedukil lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ദൈവത്തിൽ വിശ്വാസം വെച്ചീടുകിൽ
ദൈവത്തിൽ എന്നെന്നും ആശ്രയിക്കിൽ
പ്രതിഫലം നിശ്ചയം നല്കിതരും
വിശ്വാസത്തിൻ അന്ത്യ രക്ഷ നൽകും
ദൈവത്തിൽ വിശ്വസിപ്പിൻ
ദൈവ പുത്രനിൽ വിശ്വസിപ്പിൻ
ആത്മാവിൽ വിശ്വസിപ്പിൻ
ദൈവ വചനത്തിൽ വിശ്വസിപ്പിൻ
വിശ്വാസ്സം അത്ഭുത വിടുതൽ നൽകും
വിശ്വാസ്സം അത്ഭുത സൗഖ്യം തരും
വിശ്വാസ്സം പുതിയ വഴി ഒരുക്കും
വിശ്വാസ്സം പുതിയ ജയം നൽകിടും
വിശ്വാസ ജീവിത യാത്ര ചെയ്യാം
വിശ്വാസ വഴിയിൽ നടന്നുപോകാം
വിശ്വാസ്സത്തിന്റെ പ്രവർത്തി ചെയ്യാം
വിശ്വാസത്തിൻ നല്ല പോർ പൊരുതാം
വിശ്വാസത്തിന്നായ് സഹിച്ചീടുകിൽ
വിശ്വാസത്തിൻ കഷ്ടം ഏറ്റിടുകിൽ
വിശ്വാസ ശോധന നേരിട്ടാലും
ദൈവത്തിൻ പൂർണ്ണ മഹത്വം കാണാം
വിശ്വസിക്കുന്നവനെല്ലാം സാധ്യം
വിശ്വസിക്കുന്നവനെല്ലാം ലഭ്യം
മലകളെ നീക്കും വിശ്വാസത്താലേ
തീയുടെ ശക്തികൾ കെട്ടുപോകും