Malayalam Hymn
Yeshu raajan veagam vanil
Yeshu raajan veagam vanil lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യേശു രാജൻ വേഗം വാനിൽ വന്നീടും(2)
തൻ വരവിനായ് ഒരുങ്ങി നിൽക്ക നാം ദിനം
ഗംഭീര നാദം കേൾക്കും നിശ്ചയം
1 തൻ വരവിൻ ലക്ഷ്യം ഭൂവിൽ കാണാറായ്(2)
സംഭവങ്ങൾ കേൾക്കുന്നു ഭയജനകമായ്-ക്ഷാമ
വാർത്ത പേശുന്നു ലോകമെങ്ങുമെ;- യേശു...
2 ഇസ്സങ്ങൾ ബഹുവിധമായ് പൊങ്ങുന്നു(2)
ഈഷൽ ഭേദമെന്യയവ വ്യാപരിക്കുന്നു
ദുർന്നയ രീതിയവലംബിക്കുന്നു;- യേശു…
3 ദുഷ്ട ജനം പട്ടാളമായ് കൂടുന്നു (2)
ലേശം കൂസിടാതെ പോരിനായൊരുങ്ങുന്നു -
വിജയം പ്രാപ്യമല്ല നിശ്ചയം;- യേശു…
4 വിശ്വാസ ത്യാഗം സംഭവിക്കുമന്ത്യനാൾ(2)
വെളിച്ചദൂതൻ വേഷം സാത്താൻ ധരിച്ചിടുമല്ലോ
ദൈവമക്കൾ ഓർത്തു കൊള്ളുവിൻ;- യേശു...
5 സൂര്യചന്ദ്രതാരകാദി ഗോളങ്ങൾ(2)
സൂക്ഷമബുദ്ധികൾ നിരീക്ഷണം നടത്തുമ്പോൾ
ഭീമ മാറ്റം വരുവാൻ പോകുന്നു;- യേശു...
6 ഭരണകൂടം മാറി-മറിഞ്ഞു വന്നിടും(2)
ഭരണാധികാരികൾ പൊടുന്നിനവെ മാറുന്നു
മരിച്ചുയിർത്തവൻ ഭരണം കൈയ്യേൽക്കും;- യേശു...
7 അത്തി മുതലായ സകല വൃക്ഷവും(2)
കൂട്ടമായ് തളിർത്തു-കാൺമതോർത്തു നോക്കുകിൽ
ഉന്നതത്തിൽ നാദം കേൾക്കാറായ്;- യേശു...
8 തിരുവചനം നിവൃത്തിക്കുന്നു പ്രിയരെ(2)
തിരുസുതൻ ഹിതാനുസരണം പ്രവർത്തിച്ചീടുവിൻ
വീണ്ടെടുപ്പോർത്തുയർത്തുവിൻ തല;- യേശു...
9 ദൈവമക്കൾ തേജസ്സേറി വാഴുമേ(2)
തൻ വരവിൽ മുന്നണിയായ് നിന്നിടുമവർ
കാണും ഞാനും പ്രിയനെ എതിരേൽപ്പാൻ;- യേശു...
ലക്ഷോപലക്ഷം ദൂതർ സേവിതനിതാ: എന്ന രീതി