Yeshu nathha nin krupaykkay sthothram

Malayalam Hymn

Yeshu nathha nin krupaykkay sthothram

Yeshu nathha nin krupaykkay sthothram lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുനാഥാ നിൻ കൃപയ്ക്കായ് സ്തോത്രമെന്നേക്കും ഈശനെ നിൻ നാമമെന്റെ ക്ലേശമകറ്റും 1 നാശമയനായൊരെന്നിൽ ജീവനരുളാൻ വൻ ക്രൂശിനെ സഹിച്ചപമാനം വഹിച്ചൊരു;- 2 പാവനമാം നീതിയിൽ ഞാനെന്നുമിരിപ്പാൻ നിന്റെ ജീവനിലൊരംശമെനിക്കേകിയതിനാൽ;- 3 നിൻഹൃദയം തന്നിലെന്നെ മുൻകുറിച്ചൊരു വൻകരുണയ്ക്കിന്നുമിവന്നർഹതയില്ലേ;- 4 തൻജഡ ശരീര മരണം നിമിത്തം നീ നിൻ പിതാവോടെന്നെ നിരപ്പിച്ചതുമൂലം;- 5 എത്രകാലം നിൻ കൃപയെവ്യർത്ഥമാക്കി ഞാ- നത്രനാളുമന്ധകാരം തന്നിലിരുന്നേൻ;- 6 ജീവലതയായ നിന്നിൽ ഞാൻ നിലനിൽപ്പാൻ നിന്റെ ജീവരസമെന്നിലെന്നുംതന്നുപാലിക്ക;- 7 വിശ്രമ ദേശത്തിലീ ഞാനെത്തും വരെക്കും നിന്റെ വിശ്രുത കൃപകളെന്നെ പിന്തുടരേണം;-

Related Songs