Enne thiranjeduppaan enne maanikkuvaan

Malayalam Hymn

Enne thiranjeduppaan enne maanikkuvaan

Enne thiranjeduppaan enne maanikkuvaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ എന്നിൽ എന്തു നീ കണ്ടേശുവേ ഒരു യോഗ്യതയും പറയാൻ ഇല്ലായേ കൃപ ഒന്നു മാത്രം യേശുവേ 1 ഗതസമനയിലെ അതിവേദനയും എന്നെ ഓർത്തു സഹിച്ചുവല്ലോ അതിദാരുണമാം കാൽവറിമലയും എന്നെ ഓർത്തു സഹിച്ചുവല്ലോ;- 2 എനിക്കായ് മരിപ്പാൻ എനിക്കായ് സഹിപ്പാൻ എന്നിൽ എന്തു നീ കണ്ടേശുവേ ഒരു മാന്യതയും പറയാനില്ലായേ ദയ ഒന്നു മാത്രം യേശുവേ;- 3 അങ്ങേ സ്നേഹിക്കുവാൻ അങ്ങേ സാക്ഷിക്കുവാൻ എന്നിൽ യോഗ്യത തെല്ലുമില്ലേ കൃപയാൽ കൃപയാൽ കൃപയാൽ കൃപയാൽ കൃപ ഒന്നു മാത്രം യേശുവേ;-

Related Songs