Karthaneshu vaanil vannidaray

Malayalam Hymn

Karthaneshu vaanil vannidaray

Karthaneshu vaanil vannidaray lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കർത്തനേശു വാനിൽ വന്നിടാറായ് കാഹളത്തിൻ ശബ്ദം കേൾക്കാൻ കാലമായ് പറന്നുയരും നാം വാനമേഘത്തിൽ കാന്തനോടു കൂടെ നിത്യം വാഴുവാൻ(2) കുരിശിലെനിക്കായ് മരിച്ചീശനെ കൊതി തീരുവോളം കണ്ടാരാധിച്ചിടാം(2) അവിടാശ്വസിച്ചിടാം ആനന്ദിച്ചിടാം നാഥൻ മുഖം കണ്ട് നാം ആരാധിച്ചിടാം(2) 2 മൺമറഞ്ഞ ശുദ്ധരെല്ലാം വന്നിടും മന്നിലുള്ള ശുദ്ധരെല്ലാം ഒന്നായ് ചേർന്നിടും(2) നൊടിനേരം കൊണ്ടീ ദേഹം മാറിടും ശുദ്ധരെല്ലാം ഒന്നായ് പറന്നുയരും(2);- 3 കഷ്ടനഷ്ടമെല്ലാം നീങ്ങിപ്പോയിടും രോഗദുഃഖമെല്ലാം മാറിപ്പോയിടും(2) കർത്തൻ കരത്താലെന്റെ കണ്ണീർ തുടയ്ക്കും മാറോടണച്ചെന്നെ ആശ്വസിപ്പിക്കും(2);- 4 മണവാളനെ നാം എതിരേൽക്കുവാൻ ഒരുങ്ങിനിൽക്കാം നാം വിശുദ്ധരായി(2) നീതിയോടെ നടന്നു നേരായ് ജീവിക്കാം കർത്തനോടു കൂടെ നിത്യം വാഴുവാൻ(2);-

Related Songs