Enne rakshippan

Malayalam Hymn

Enne rakshippan

Enne rakshippan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്നെ രക്ഷിപ്പാൻ ഉന്നതം വിട്ടു മന്നിൽ വന്ന കർത്താവേ നിന്നെ സ്വർഗ്ഗത്തിൽ നിന്നിഹെ കൊണ്ടു വന്നതു നിൻ സ്നേഹമേ;- ആകർഷി... ആകർഷിക്ക എന്നെ പ്രിയ രക്ഷകാ നീ മരിച്ച ക്രൂശിങ്കൽ ആകർഷിക്ക എന്നെ പ്രിയ രക്ഷകാ നിൻ മുറിഞ്ഞ മാർവ്വിങ്കൽ 2 നാവുകൊണ്ടു ചൊല്ലാവതിന്മേൽ നീ നോവെൻ പേർക്കായേറ്റല്ലോ ഈ വിധം സ്നേഹം ജീവനാഥാ ഈ ഭുവിലാർക്കുമില്ലഹോ;- ആകർഷി... 3 നിങ്കലേക്കെന്നെ അകർഷിപ്പാനായി രോഗമാം നിൻ ദൂതനെ നിൻ കരത്താൽ നീ എങ്കൽ അയച്ച നിൻ കൃപയ്ക്കായ് സ്തോത്രമേ;- ആകർഷി... 4 നിൻ സ്വരൂപത്തോടനുരുപമായ് വരുവാൻ നാളിൽ നാളിൽ ചൊരികാത്മാവിൻ വരങ്ങൾ എന്നും നിറവായ് നീയെന്നുള്ളിൽ;- ആകർഷി... 5 ജീവനുള്ളതാം ദൈവ വചനം സർവ്വനേരവുമെന്റെ പാവനാഹാരമാവതിന്നെന്നും ദിവ്യ കൃപ നൽകുകെ;- ആകർഷി... 6 ഉന്നതത്തിൽ നിൻ സന്നിധൗ വന്നു നിന്നെ ഞാൻ കാണുന്നേരം എന്നിൽ ഉണ്ടാമാനന്ദമാവർണ്ണ്യം എന്നുമെന്നേക്കും ഭാഗ്യം;- ആകർഷി... draw me nearer, nearer, nearer, blessed Lord,

Related Songs