Malayalam Hymn
Maa paapi enne thedivannoru
Maa paapi enne thedivannoru lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 മാപാപി എന്നെ തേടിവന്നൊരു മാ മനു സുതൻ യേശുവേ മമ ആശ
തൻ വീണയിൽ കൂടെ മോദ ഗാനങ്ങൾ പാടും ഞാൻ
2 സ്വർ മഹിമകളാകവെ വെടിഞ്ഞിദ്ധരയതിൽ വന്നു താൻ
സർവ്വ ലോകത്തിൻ സർവ്വപാപവും തമ്പുരാൻ വഹിച്ചില്ലയോ?
3 ഏകനാൽ വന്നപാതകം തീർപ്പാൻ ഏകനായവൻ വന്നതോ
സ്നേഹമാണതിൻ കാരണമെന്ന തോർത്തുപാടി സ്തുതിക്കും ഞാൻ
4 സ്നേഹദീപം കൊളുത്തിയീലോക ഘോരമാം കൂരിരുട്ടിൽ നീ
നീതിമാർഗ്ഗത്തെ ഓതി എൻ പ്രിയ പ്രാണനായകനായവൻ
5 കാത്തുകാത്തുഞാൻ നാഥാ! നിന്നുടെ കാഹളസ്വരം കേൾക്കുവാൻ
യേശുവേ വേഗം വന്നീടണമേ! ആശ പൂർത്തിയാക്കേണമേ