Thriyeka daivathin mahathmyam

Malayalam Hymn

Thriyeka daivathin mahathmyam

Thriyeka daivathin mahathmyam lyrics · Malayalam Christian Song · Video

The Hymnal
Key of A
0 plays
WhatsApp

Lyrics

1 ത്രിയേക ദൈവത്തിൻ മാഹാത്മ്യങ്ങൾ ധ്യാനിച്ചു വാഴ്ത്തിവണങ്ങിടുവിൻ സ്തുതിയും പുകഴ്ചയും യോഗ്യമാം നാമം ആത്മാവിൽ ആരാധിപ്പിൻ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ നീ പതിനായിരങ്ങളിൽ അതിശ്രേഷ്ഠൻ നീ പരകോടികൾക്കെന്നും ആശ്വാസം നീ പരമോന്നതാ നിന്നെ വാഴ്ത്തും ഞങ്ങൾ 2 അത്ഭുതമാർന്നതാം ഈ പ്രപഞ്ചം നിൻ കരചാതുര്യം വർണ്ണിക്കുന്നു(2) മൺമയ മർത്യനിൽ ജീവശ്വാസം നൽകി നിർമ്മിച്ചു നിൻ രൂപത്തിൽ(2);- 3 സൃഷ്ടികൾക്കെല്ലാം അധിപനാക്കി മർത്യനു ധന്യമാം മാനം നൽകി (2) മഹിമയും തേജസ്സും അണിയിച്ചു പാലിക്കും ആരാധ്യവന്ദിതൻ നീ (2);-

Related Songs