Unarnnezhunnelppin thirusabhaye

Malayalam Hymn

Unarnnezhunnelppin thirusabhaye

Unarnnezhunnelppin thirusabhaye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഉണർന്നെഴുന്നേൽപ്പിൻ തിരുസഭയെ മണവാളൻ വരാൻ കാലമായിതെ 1 ദുർഘടസമയം വരുമെന്നുള്ള സത്യ പ്രവചനം നിവർത്തിക്കുന്നു വർഗ്ഗീയ മൽസരം പെരുകിടുന്നു നിർജ്ജീവന്മാരായി മർത്യർ തീരുന്നു;- 2 ലോകമെങ്ങും ക്ഷാമം ആളുമഗ്നിപോൽ വേഗമായ്പ്പടർന്നു ജനത്തെയെല്ലാം വ്യാകുല സമുദ്ര-മതിൽ മുങ്ങീടും ആർ പിടിച്ചു കയറ്റും ഈ സമയത്തിൽ;- 3 അക്രമം പെരുകി വരുന്നീ ഭൂവിൽ മ്ളേച്ഛ ബിംബസേവ ഉയർന്നിടുന്നു സക്രമന്ത-ണപ്പാൻ പീഠമതിങ്കൽ വിക്രമന്മാർ കേറും അന്ത്യനാളിങ്കൽ;- 4 പാരിടമടക്കിവാഴും ഭൂപന്മാർ ആകവെ വിറച്ചു വിഭ്രമിക്കുന്നു കാരിടി മുഴക്കി കാണ്ഠകന്മാരും കോലിടിച്ചുവാടി ഭിക്ഷ തേടുന്നു;- 5 ഏറിയ കാലമായ് ജാരനോടൊത്തു ലോകസുഖ സാർട്ടിൽ കേറിനടന്നു മാറി ദൈവനീതിയാകുമങ്കിയെ ദൂരെയെറിഞ്ഞോരിറങ്ങി വരട്ടെ. 6 ജീവവൃക്ഷഫലം തിന്നുതിനും ഗോപുരങ്ങളിൽ കൂടെ നഗരങ്ങളിൽ പോവതിന്നായ് ദൈവകല്പനകളെ കാത്തിടുന്നോരെന്നും ഭാഗ്യമുള്ളവർ;- 7 നായ്ക്കൾ ക്ഷുദ്രക്കാർ ബിംബാരാധികൾ ഭോഷ്കിൽ പ്രിയപ്പെടുന്നേവരും തന്നെ പേയിൻ വാസമാകും തീയിൻ നടുവിൽ പോകുമന്ത്യനാളിൽ വായിൻ വിധിയാൽ;- 8 കർത്തൃസേവ ചെയ്തുപോർ നടത്തുവിൻ ബുദ്ധികേടുകളെ ദൂരത്തകറ്റിൻ ഭർത്തൃവാസ സൗഖ്യം ആസ്വദിക്കുവിൻ പുത്തനായ രാജ്യേ വന്നു വാഴുവീൻ 9 കള്ളനെപ്പോലെ താൻ വരും മേഘത്തിൽ വെള്ളയുടുപ്പിന്മേൽ ചള്ള വീഴല്ലേ വെള്ള സിംഹാസനത്തിങ്കലിരിക്കും തള്ളയിൻ സന്താനം തന്നെ സ്തുതിക്കും

Related Songs