Malayalam Hymn
Yeshuvin thirusabhaye parishuddha
Yeshuvin thirusabhaye parishuddha lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവിൻ തിരുസഭയേ പരിശുദ്ധ ആലയമേ
വിശുദ്ധരിൻ വംശമതേ വിശുദ്ധ പുരോഹിതർ നാം
1 യേശുവിൻ രക്തത്താൽ മോചിതരും
പുതിയൊരു നിയമത്തിൻ സേവകരും
വിശുദ്ധിയിൻ ആത്മാവാൽ നിറഞ്ഞിടുന്നോർ നാം
ആത്മികഗൃഹമാണേ അവർ സ്വന്തജനമാണേ;- യേശു...
2 രക്ഷയിൻ വതിൽ കടന്നവരും
രക്ഷകനേശുവെ കണ്ടവരും
കൽവറി സ്നേഹത്തിൻ പാതയിലെന്നെന്നും
കണ്ടീടും പുതുജീവൻ അവർ ക്രൂശിൽ തിരുജീവൻ;- യേശു...
3 പ്രതികൂലം അനവധി ഉയർന്നിടുമ്പോൾ
അനുകൂലമായവൻ കൂടെയുണ്ട്
അഗ്നിയിൽ കൂടെയും കുട്ടിനായ് വന്നിടും
ആത്മസഖിയെന്നുമവൻ-അവൻ തൻ ജീവൻ നൽകിയോൻ;- യേശു...