Daivakrupayil njaan aashrayiche

Malayalam Hymn

Daivakrupayil njaan aashrayiche

Daivakrupayil njaan aashrayiche lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവകൃപയിൽ ഞാനാശ്രയിച്ച് അവൻ വഴികളെ ഞാനറിഞ്ഞ് അനുഗമിച്ചിടും അവനുടെ ചുവടുകളെ 1 ഇഹലോകമോ തരികില്ലൊരു സുഖവും മനഃശാന്തിയതും എന്റെ യേശുവിന്റെ തിരുസന്നിധിയിൽ എന്നും ആനന്ദം ഉണ്ടെനിക്ക്;- 2 മനോവേദന പലശോധന മമ ജീവിത പാതയതിൽ മാറാതേറിടുമ്പോൾ ആത്മനാഥനവൻ മാറിൽ ചാരി ഞാനാശ്വസിക്കും;- 3 എത്ര നല്ലവൻ മതിയായവൻ എന്നെ കരുതുന്ന കർത്തനവൻ എന്റെ ആവിശ്യങ്ങളെല്ലാമറിഞ്ഞിടുന്ന ഏറ്റം അടുത്ത സഹായകൻ താൻ;- 4 എന്റെ ആയുസ്സിൻ ദിനമൊക്കെയും തന്റെ നാമമഹത്വത്തിനായ് ഒരു കൈത്തിരിപോൽ കത്തിയെരിഞ്ഞൊരിക്കൽ തിരുമാറിൽ മറഞ്ഞിടും ഞാൻ;-

Related Songs