Malayalam Hymn
Pukazhthin yeshuve pukazhthin naam
Pukazhthin yeshuve pukazhthin naam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പുകഴ്ത്തീൻ യേശുവേ പുകഴ്ത്തീൻ
നാം രക്ഷകനെ എന്നും വാഴ്ത്തീൻ
പുകഴ്ത്തീൻ പുകഴ്ത്തീൻ പുകഴ്ത്തീൻ വാഴ്ത്തി പുകഴ്ത്തീൻ
1 യേശുവിൻ രാജത്വം നിത്യമേ
ആധിപത്യവും സന്തതമാമേ
സേവിക്കുമേ ഒരു സന്തതി
വർണ്ണിക്കുമേ അവർ നിൻ നീതി
വർണ്ണിക്കും ഹീനനും യേശുവിൻ
നന്മയിൻ ഓർമയെ;- പുകഴ്ത്തീൻ...
2 കൃപയും ദീർഘക്ഷമയും
മഹാദയയും കരുണയുമുള്ളോൻ
നല്ലവൻ അവൻ എല്ലാവർക്കും
തൻ പ്രവൃത്തികളോടും എല്ലാം
വന്നീടിൻ വന്ദിപ്പിൻ യേശുവിൻ
സ്നേഹമാം പാദേനാം;- പുകഴ്ത്തീൻ...
3 ശാരോനിൻ പനിനീർപുഷ്പമേ
പതിനായിരത്തിലും ശ്രേഷ്ഠനെ
വെൺമയും ചുവപ്പുമുള്ളവൻ
പ്രാണപ്രിയനെൻ സുന്ദര രക്ഷകൻ
ചുംബിപ്പിൻ, സേവിപ്പിൻ,
സീയോനിൻ രാജനേ എന്നുമേ;- പുകഴ്ത്തീൻ...
4 ആദ്യനും അന്ത്യനും, വന്ദ്യനും
ആദിജാതനും എന്നും അനന്യനും
സത്യവും ജീവനും മാർഗ്ഗവും
നിത്യപിതാവും എന്നുടെ ദുർഗ്ഗവും
വിളിച്ചോൻ വിശ്വസ്തൻ
വീണ്ടും വരുന്നവനെ;- പുകഴ്ത്തീൻ...
5 പാപവും യാതൊരു ശാപവും
ഇല്ലിനി ആ യെറുശലേമിൽ
ശുഭ്രമാം ജീവജല നദി
ജയിക്കുന്നോർ പങ്കാം ജീവവൃക്ഷം
ജയിപ്പിൻ, ഇരിപ്പിൻ കുഞ്ഞാട്ടിൻ
സ്വർഗ്ഗസിംഹാസനേ;- പുകഴ്ത്തീൻ...