Pukazhthin pukazhthin ennum pukazhtheduvin

Malayalam Hymn

Pukazhthin pukazhthin ennum pukazhtheduvin

Pukazhthin pukazhthin ennum pukazhtheduvin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പുകഴ്ത്തിൻ പുകഴ്ത്തിൻ എന്നും പുകഴ്ത്തീടുവിൻ യേശുദേവനെ പുകഴ്ത്തീടുവിൻ ആത്മനാഥനവൻ സ്വർഗ്ഗതാതനവൻ എന്റെ ആശ്രയവും അവൻ തൻ ആ സന്തോഷമായ് സ്തുതി പാടിടുവിൻ ആത്മ നാഥനെ വാഴ്ത്തീടുവിൻ സർവ്വശക്തനവൻ രാജരാജനവൻ വീണ്ടും മേഘത്തിൽ വന്നിടുമേ 2 തിരുവാഗ്ദത്തത്താൽ നമ്മെ വീണ്ടെടുപ്പാൻ കർത്തൻ കാൽവറിയിൽ യാഗമായ് ചുടുചോര ചിന്തി നാഥൻ സ്നേഹിച്ചല്ലോ നമ്മെ സ്വർഗ്ഗീയരാക്കിടുവാൻ;- ആ സന്തോ... 3 ലോകം പകച്ചീടിലും നിന്ദയേറിടിലും പ്രീയൻ ആശ്വസമേകിടുമേ തന്റെ ആത്മാവിനാൽ നമ്മെ എന്നുമവൻ ഭൂവിൽ നിത്യവും വഴി നടത്തും;- ആ സന്തോ... 4 കർത്തൻ മേഘമതിൽ തന്റെ ദൂതരുമയ് വീണ്ടും വന്നിടുന്ന സുദിനം നാമും കാന്തനുമയ് ദൂത സഞ്ചയത്തിൽ എന്നും സീയോനിൽ വാണിടുമേ;- ആ സന്തോ... സ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും സ്തുതി : എന്ന രീതി

Related Songs