Malayalam Hymn
Sthuthikkaam sthuthikkaam
Sthuthikkaam sthuthikkaam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സ്തുതിക്കാം സ്തുതിക്കാം
യഹോവയേ സ്തുതിക്കാം (2)
നന്മകളോർത്തെന്നും ആരാധിക്കാം
അൽഭുതങ്ങൾ ചൊല്ലി ആർത്തുപാടാം (2)
Chorus
ഹാലേലുയ്യാ.. ഹാലേലുയ്യാ
ഹാലേലുയ്യാ.. ഹാലേ..ലുയ്യാ (2)
താമ്രകതകുകൾ തകർക്കുന്നവൻ
വചനത്താൽ സൗഖ്യമേകുന്നവൻ (2)
മരണത്തിൽ നീക്കുപോക്കു നൽകുന്നവൻ
തൻ കൃപകളെ നാൾതോറും ധ്യാനിച്ചീടാം (2);-
ആഴിയിൽ നൽവഴി ഒരുക്കുന്നവൻ
കൊടുങ്കാറ്റിനെ ശാന്തമാക്കുന്നവൻ (2)
തിരമാലകൾ നടുവിൽ ശാന്തത നൽകുന്നവൻ
ആഗ്രഹിച്ച തുറമുഖത്തെത്തിക്കും നല്ല നാഥൻ (2);-
ബന്ധനത്തിൽ നിന്നും വിടുവിക്കുന്നോൻ
കഷ്ടതയിൽ രക്ഷയായിടുന്നോൻ (2)
അന്ധതമസ്സിൽ പ്രകാശമേകുന്നവൻ
എന്നേക്കും വാഴുന്ന രാജാധിരാജനാം (2)