Malayalam Hymn
Lokanthyatholavum koode irunnenne
Lokanthyatholavum koode irunnenne lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ലോകാന്ത്യത്തോളവും കൂടെയിരുന്നെന്നെ
താങ്ങി നടത്തിടും പൊൻ കരത്താൽ
വേദനയേറുന്ന നേരത്തുമെന്റെ
ചാരേയണഞ്ഞിടും യേശു നാഥൻ
എന്‍റെ ചാരേയണഞ്ഞിടും പ്രാണ നാഥൻ
Chorus
പരനെ തവ സുതനെ
തവ ശരണം നീ മാത്രം
നീയേ എൻ ശരണം
വഴിയും നീ മാത്രം
1 സ്നേഹിതർ സോദരർ മാറിടുമ്പോൾ
സകലവും പ്രതികൂലമായിടുമ്പോൾ
നിന്നോടു കൂടെ ഞാൻ ഉണ്ടെന്നരുളിയ
യേശു നാഥൻ എന്റെ യേശു നാഥൻ
2 കാലുകൾ ഇടറിടും എന്നു തോന്നുമ്പോൾ
ആശ്രയമില്ലാതെ ഏകനായിടുമ്പോൾ
വീഴാതെ താങ്ങിടും അവസാനത്തോളവും
യേശുനാഥൻ എന്‍റെ പ്രാണ നാഥൻ