Onnumillaaykayil ninnenne

Malayalam Hymn

Onnumillaaykayil ninnenne

Onnumillaaykayil ninnenne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഒന്നുമില്ലായ്കയിൽ നിന്നെന്നെ നിന്നുടെ ഛായയിൽ സൃഷ്ടിച്ചു നിത്യമായി സ്നേഹിച്ചെന്നെ നിന്റെ പുത്രനെ തന്നു രക്ഷിച്ചു നീ;- നിൻ മഹാ കൃപയ്ക്കായ് അങ്ങേ (നിന്നെ) ഞാൻ സ്തുതിച്ചിടുമെന്നും 2 ഈ ലോകത്തിൽ വന്നേശു എന്റെ മാലൊഴിപ്പാൻ സഹിച്ചു ബഹു പീഡകൾ സങ്കടങ്ങൾ പങ്ക- പ്പാടുകൾ നീചമരണവും;- 3 അന്ന വസ്ത്രാദി നന്മകളെ എണ്ണമില്ലാതെന്മേൽ ചൊരിഞ്ഞു തിന്മകൾ സർവ്വത്തിൽ നിന്നെന്നെ കണ്മണിപോലെ കാക്കുന്നു നീ;- 4 നാശമില്ലാത്തവകാശവും യേശുവിൻ ഭാഗ്യസന്നിധിയും നീതിയിൻ വാടാമുടിയതും തന്മക്കൾക്കു സ്വർഗ്ഗേ ലഭിക്കും;- 5 മോചനം വീണ്ടും ജനനവും നീച പാപി എന്നിൽ വസിപ്പാൻ നിന്നാത്മാവിന്റെ ദാനവും നീ തന്നു സ്വർഗ്ഗാനുഗ്രഹങ്ങളും;-

Related Songs