Papathil ninnenne koriyeduthu nin

Malayalam Hymn

Papathil ninnenne koriyeduthu nin

Papathil ninnenne koriyeduthu nin lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 പാപത്തിൽ നിന്നെന്നെ കോരിയെടുത്തു നിൻ പുത്രത്വം ഏകിയതാൽ പുത്രനെ നല്കി രക്ഷയാം നൽ ദാനം സ്നേഹമോടേകിയതാൽ പാടും ഇന്നും എന്നും ഓടും നിൻ പാതയിൽ തേടും നിൻ മുഖത്തെ എത്ര ശോഭനം എൻ ജീവിതം 2 നാശമാം കുഴിയിൽ ആശയറ്റോനായ് ശാപത്തിൽ വസിച്ചപ്പോൾ എൻ വിലാപം നീക്കി പുതുഗാനം നാവിൽ തന്നു ഉത്സവ വസ്ത്രം തന്നതാൽ;- പാടും... 3 നിത്യനാം ദൈവം എൻ പക്ഷമാകയാൽ നിത്യമാം ജീവൻ തന്നതാൽ നിൻ തിരുനാമം നിത്യമെൻ ശരണം നീ മതിയേ എനിക്ക്;- പാടും... 4 വിഹഗ സമാമയ് ചിറകുധരിച്ചെങ്കിൽ ഉന്നതികളിൽ പറന്നും ഉന്നതനാമെൻ ആത്മനാഥനെ എന്നാത്മാവു കീർത്തിക്കും;- പാടും... 5 കോടാനുകോടി സൂര്യപ്രഭയേക്കാൾ തേജസ്സേറും പ്രിയന്റെ പൊൻ പ്രിയ മുഖം കാണുവാൻ ആവതാൽ കാത്തു കാത്തിരിപ്പൂ ഞാൻ;- പാടും...

Related Songs