Malayalam Hymn
Oru thulli raktham polum maati
Oru thulli raktham polum maati lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഒരു തുള്ളി രക്തം പോലും മാറ്റി വെക്കാതെ
പൂർണ്ണമായി ചൊരിഞ്ഞവനെ
നിൻ സ്നേഹത്തിൻ ആഴവും
നിൻ സ്നേഹതിൻ വീതിയും
ആരാലും വർണ്ണിപ്പാൻ സാദ്ധ്യമല്ലായേ
ആരാലും വർണ്ണിപ്പാൻ സാധ്യമല്ലായേ
1. മുള്ളുകളാലുള്ള കിരീടം ചൂടി
രക്തം വാർന്നൊഴുകെ
എന്നെ വീണ്ടെടുപ്പാൻ
എനിക്കായി സഹിച്ചവനെ
2. ചാട്ടവരുകളാൽ അടികലേറ്റു
രക്തം വാർന്നൊഴുകീ
എന്നെ സൗഖ്യമാക്കാൻ
എനിക്കായി സഹിച്ചവനെ
3. കുന്തത്താൽ കുത്തേറ്റു പിടഞ്ഞവനെ
രക്തം വാർന്നൊഴുകീ
നിൻ കൂടെ വാണീടുവാൻ
എനിക്കായി പിളർന്നവനെ