Malayalam Hymn
Vishvasa paathayil oduvaan
Vishvasa paathayil oduvaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വിശ്വാസ പാതയിൽ ഓടുവാൻ
വിശ്വാസ നായകാ തുണയ്ക്ക നീ
വിശ്വാസ നാടതിൽ ഞാനെത്തുവാൻ
വൻ കരം താങ്ങുകെന്നെ നിത്യവും
അല്‌പ നേര കഷ്ടതകളും
സ്വല് പ നേര വേദനകളും
കല്‌പനപ്പോൽ തീരും നേരം ഞാൻ
വിശ്രമിക്കും വിൺപുരിയതിൽ
ആശ്രയം ആരുമില്ലന്നാകിലും
ആശയറ്റോളായ് ഞാൻ മാറിലും
ആശവെച്ച ദേശം ഞാൻ കണ്ടിടും
വിശ്രമിക്കും യേശുവിന്റെ കൂടെ ഞാൻ
സ്വന്തമായി സ്വത്തൊന്നുമില്ലെങ്കിലും
സ്വന്ത ബന്ധങ്ങൾ എന്നെ തള്ളിയാലും
സ്വന്തമാക്കി എന്നെ തീർത്ത രക്ഷകാ
യേശുവെ നീയല്ലോ എനിക്കെല്ലാം