Enneshupoya paathayil pokunnithaa

Malayalam Hymn

Enneshupoya paathayil pokunnithaa

Enneshupoya paathayil pokunnithaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്നേശുപോയ പാതയിൽ പോകുന്നിതാ ഞാനും തൻ സ്നേഹത്തിൻ കരങ്ങളാലെന്നെ നടത്തുന്നു യേശുവിന്റെ കൂടെ ഞാൻ കുരിശിന്റെ പാതയിൽ കുരിശിന്റെ പാതയിൽ പാതയിൽ ഞാൻ പോകുമേ പതറാതെ പോകുമേ പോകുമേ യേശുവിന്റെ കൂടെ ഞാൻ 2 ബന്ധുമിത്രങ്ങളാദി-യോരെത്രയെതിർത്താലും എന്തുമെൻ ജീവപാതയിൽ വന്നുഭവിച്ചാലും;- 3 ദാരിദ്ര്യ പീഡമൂലമെൻ ദേഹം തളർന്നാലും പാരിച്ച ദു:ഖഭാരത്താൽ ഹൃദയം തകർന്നാലും;- 4 ലക്ഷോപലക്ഷം സ്നേഹിതർ പാപത്തിൽ ചാകുന്നു രക്ഷാവഴിയവർക്കു ഞാൻ ചൊല്ലേണ്ടതല്ലയോ?;- 5 ലോകജനങ്ങളെത്രയോ സമരങ്ങൾ നടത്തുന്നു! ക്രൂശിന്റെ വീരസേനകൾ നാം മാത്രമുറങ്ങുകയോ?;- 6 എന്നായുസ്സ് നാൾ മുഴുവനും തൻ പിൻഗമിക്കും ഞാൻ നന്നായി പോർപൊരുതിയെൻ ഓട്ടം തികച്ചിടും;-

Related Songs