Vanaviravil nathhan vannethidaray

Malayalam Hymn

Vanaviravil nathhan vannethidaray

Vanaviravil nathhan vannethidaray lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 വാനവിരവിൽ നാഥൻ വന്നെത്തിടാറായ് ഉയിർപ്പിൻ കാഹളം കേട്ടിടാറായ് തിരുഹിതം നിവൃത്തിച്ചോർ പറന്നിടാറായ് ജയത്തിൻ ഘോഷങ്ങൾ മുഴങ്ങിടാറായ് യേശുമഹാരാജനേ.... നിൻ രാജത്വം വന്നീടണേ പുത്തനെറുശലേം നഗരിയതിൽ എന്നും നാഥനുമായ് വസിച്ചിടുവാൻ(2) 2 അഗ്നിജ്വാല പോലുള്ള കണ്ണുകളുള്ളോൻ ഹിമസമം വെണ്മയാം മുടിയുമുള്ളോൻ വെള്ളോട്ടിൻ സമമായ കാലുകളുള്ളോൻ പെരുവെള്ളത്തിൻ ഇരച്ചിൽപോൽ ശബ്ദവുമുള്ളോൻ;- യേശു... 3 യെഹൂദാ ഗോത്രത്തിൻ സിംഹമായവൻ ദാവീദിൻ വേരുമായോൻ വന്നീടാറായ് ഏഴു മുദ്രയും തുറപ്പാൻ യോഗ്യനായവൻ ഏത് നിമിഷവും വാനിൽ വെളിപ്പെടുമെ;- യേശു... 4 ആരെയും ഭ്രമിപ്പിക്കുമാ കോപദിവസെ ആർത്തിയോടെ മരണത്തെ തേടിയെന്നാലും ശക്തമായ ബാധകളും പീഡയുമെങ്ങും ശീതോഷ്ണവാനെ വായിൽനിന്നും ഉമിണ്ണുകളയും;- യേശു... 5 ജയമെടുത്താൽ മറഞ്ഞിരിക്കും മന്ന ലഭിക്കും രണ്ടാം മരണത്താലവനു ദോഷം വരില്ല വെള്ളക്കല്ലിൽ പുതിയപേരും കൊത്തിക്കൊടുക്കും വെള്ളയുടുപ്പും അവനെ ധരിപ്പിച്ചിടും;- യേശു...

Related Songs