En maname nin aadaramen masiha

Malayalam Hymn

En maname nin aadaramen masiha

En maname nin aadaramen masiha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എൻ മനമെ നിൻ ആധാരമെൻ മശിഹാ രാജരാജൻ താൻ മാനം ധനം മഹിമ-മഹിമയതിൻ പെരുമ സർവ്വവുമെൻ മശിഹാ മഹാ രാജൻ 2 തൻ കൃപയാം വൻ കരത്തിൻ കീഴമർന്നു നീ ആനന്ദിക്ക നിക്ഷേപമവൻ തന്നെ-അക്ഷയ ധനം തന്ന് രക്ഷ ചെയ്തീടുമെന്നെ അന്ത്യത്തോളം;- എൻ.. 3 ഈ മരുയാനം കഴിപ്പാനായ് കൃപാദാനം മതിയെന്നും അഗ്നിമേഘത്തിൻ കീഴിൽ-ശക്തിയേറും തൻ തോളിൽ നിത്യവും ഈ ഇരുളിൽ നടത്തുന്നോൻ;- എൻ.. 4 നിൻ പിതൃസ്നേഹമവർണ്ണനീയം മൃദുനാദം മനോഹരം നാളെയെകൊണ്ടെൻ ചിത്തം കലങ്ങാതെന്നും സത്യം അരുളിയവൻ നിത്യം പാലിക്കുന്നോൻ;- എൻ.. 5 ഞാനവനിൽ വാസം ചെയ്കയാൽ മനമേയാനന്ദിപ്പൂ നീ ഇല്ലെനിക്കിനി ഖേദം ഹല്ലേലുയ്യാ സംഗീതം എല്ലാമവന്റെ ദാനം ഏഴയെന്മേൽ;- എൻ..

Related Songs