Malayalam Hymn
Mahathvame mahathvame mhathvam than
Mahathvame mahathvame mhathvam than lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
മഹത്വമെ മഹത്വമെ മഹത്വം തൻ നാമത്തിന്
മഹത്വത്തിനും സ്തോത്രയാഗത്തിനും
യോഗ്യൻ എല്ലാ നാളും
1 ദൂതർസംഘമിതാ വിശ്രാമം കൂടാതെന്നും (2)
ശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്നെപ്പോഴും (2)
വാഴ് ത്തുന്നിതാ;-
2 സൂര്യചന്ദ്രാദികൾ കർത്തനെ സ്തുതിച്ചീടട്ടെ (2)
സ്വർഗ്ഗാധിസ്വർഗ്ഗവും മേലുള്ള വെള്ളവും (2)
താരങ്ങളും;-
3 തീക്കൽ മഴ ഹിമം ആഴി കൊടുങ്കാറ്റിവ (2)
പർവ്വതങ്ങൾ എല്ലാ കുന്നുമലകളും (2)
വാഴ് ത്തീടട്ടെ;-
4 പറവകൾ മൃഗജാതി ഇഴയുന്ന ജന്തുക്കളും (2)
രാജാക്കൾ മഹത്തുക്കൾ പ്രഭുക്കന്മാർ വംശക്കാർ (2)
രക്ഷകനെ;-
5 ബാലന്മാർ വൃദ്ധന്മാർ യുവതികൾ യുവാക്കന്മാരും (2)
തപ്പുകൾ കിന്നരം കൈത്താളമേളത്താൽ (2)
വാഴ് ത്തീടട്ടെ;-