Prakaashitharaay njangal ninmukha

Malayalam Hymn

Prakaashitharaay njangal ninmukha

Prakaashitharaay njangal ninmukha lyrics · Malayalam Christian Song

The Hymnal
Key of Em
0 plays
Lyrics onlyWhatsApp

Lyrics

പ്രകാശിതരായ് ഞങ്ങൾ നിന്മുഖ ദർശനത്തിൽ നാഥാ നിന്നരികിൽ ഞങ്ങൾ ലജ്ജിതരാകില്ല നിന്മുഖകാന്തി കണ്ടു ജീവിത പാതകളെ ശോഭിതമാക്കിടുവാൻ നീ കനിവേകിയാലും ഇടറാതെ നിൻഹിതങ്ങൾ അറിഞ്ഞു നടന്നിടുവാൻ ഇടയനായ് നീ നയിക്ക നിരന്തരമീ വഴിയിൽ;- പ്രകാശി… അരികത്തു വന്നിടുന്നോർക്കഭയം നീ തന്നിടുന്നു അഴലേറും വേളകളിൽ ആശ്വാസം പകർന്നിടുന്നു അടിതെറ്റിവീഴുന്നേരം താങ്ങി നടത്തിടുന്നു അടിയാർക്കു നിൻ സവിധം അനുഗ്രഹദായകമെ;- പ്രകാശി… തമസ്സിന്റെ താഴ്വരയിൽ ഭയന്നിടാനേതുമില്ല തവകൃപയെന്നുമെന്നും ചാരത്തു കാവലുണ്ട് തരിക നിൻ നൽവരങ്ങൾ തിരുകൃപയാസ്വദിച്ച് ചിരകാലം നിന്നരികിൽ അണഞ്ഞു വസിച്ചിടുവാൻ;- പ്രകാശി…

Related Songs