Malayalam Hymn
Sneha sagarame karunya varidhe
Sneha sagarame karunya varidhe lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സ്നേഹസാഗരമേ കാരുണ്യവാരിധേ
വാണരുളേണമേ എന്നുള്ളിലെന്നും
ലോകമോഹങ്ങളിൽ വീഴാതെയെന്നെ
കാത്തരുളീടേണമേ എന്നെ നീ കാത്തരുളീടേണമെ
1 എന്റെ താലന്തുകൾ എൻ ധനം മാനവും
ദാനം എന്നോർക്കാതെ നിഗളിയായ് പോയി ഞാൻ (2)
എങ്കിലും യേശുവേ നിൻ മഹാകാരുണ്യം
എന്നിലേയ്ക്കൊഴുകിയല്ലോ
എന്നെ നിൻ സന്നിധേ ചേർത്തുവല്ലോ;- സ്നേഹ...
2 പാപമീ ഭൂമിയിൽ പെരുകിടും വേളയിൽ
കൃപയനവധിയായ് ചൊരിയണേ ദൈവമേ (2)
ജീവനും ശുദ്ധിയും ദൈവ പ്രസാദവും
ഏറിടും യാഗമായെൻ
ജീവിതം നിർത്തിടാൻ കൃപ തരണേ;- സ്നേഹ...
3 ശ്രേഷ്ഠമാം നിന്നുടെ ജീവിത ഭാവങ്ങൾ
ജീവനിലെന്നും മാതൃകയാകണം (2)
യേശുവേ നീയെന്നിൽ അനുദിനം വളരണം
ഞാനോ കുറഞ്ഞിടണം
യേശുവേ നീയെന്നിൽ വിളങ്ങിടണം;- സ്നേഹ...