Malayalam Hymn
Papi manam thirika paraneshu
Papi manam thirika paraneshu lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പാപി മനം തിരിക പരനേശു
പാദത്തിൽ ചേർന്നിടുകാ
പാപങ്ങൾ ഏറ്റു ചൊന്നാൽ
പരനിന്നു പാലനം ചെയ്തീടുമേ
1 ഏതൊരു നേരവും താൻ
വിളിച്ചിടുന്നാരേയും ചേർത്തിടുവാൻ
ആരു കരേറിവരും
പരനോടു ചേരുവാൻ ഈ ക്ഷണത്തിൽ;-
2 യൌവനത്തിന്റെ ശക്തി
വാടി പോകും പുല്ലിനു തുല്യമത്രെ
വല്ലഭനോടടുത്താൽ
നിനക്കെന്നും അല്ലലെന്യേ വസിക്കാം;-
3 ലോകം നിന്നെ വെടിയും
നേരം നിന്റെ നാളെയേതെന്നറിഞ്ഞ്
യേശുവിനോടു ചേർന്നാൽ നിൻ
നാടാത് സ്വർഗ്ഗസീയോനാണേ;-
4 നല്ല സമാധാനം നിൻ ഉള്ളമതിൽ
പള്ളിയുറങ്ങും ദിനം
ഉള്ളു തുറന്നു നിന്റെ കള്ളമെല്ലാം
തള്ളിപ്പറഞ്ഞിടുകിൽ:-
വന്ദനം യേശുപരാ നിനക്കെന്നും... എന്ന രീതി