Malayalam Hymn
Veshuka daivathmave swargeyamaam
Veshuka daivathmave swargeyamaam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
വീശുക ദൈവാത്മാവേ! സ്വർഗ്ഗീയമാം
ആവിയെ വീശണമേ
യേശുവിൻ രക്തത്താൽ ദാസന്മാർ-
ക്കവകാശമായ്തീർന്നവനേ
1 ദൈവത്തിൻ തോട്ടത്തിൻമേൽ
വീശിടുക ലാവണ്യനാദമോടെ
ജീവന്റെ വൃക്ഷങ്ങൾ പൂത്തുകായ്ക്കുവാൻ
ദൈവത്തിൻ പുകഴ്ചയ്ക്കായ്;-
2 സ്നേഹത്തിൻ പാലകനേ! നിൻ കാറ്റിനാൽ
സ്നേഹാഗ്നി ജ്വലിപ്പിക്ക
ഇന്നു നിൻ ശിഷ്യരിൽ യേശുനാമത്തിൻ
മഹത്വം കണ്ടിടുവാൻ;-
3 കാറ്റിന്റെ ചിറകിന്മേൽ സുഗന്ധങ്ങൾ
നാട്ടിൽ പരന്നിടുമ്പോൾ
പാട്ടിലും വാക്കിലും ജീവവാസന
പൊങ്ങുവാൻ നൽകേണമേ;-
4 വിശ്വസ്തകാര്യസ്ഥൻ നീ എന്നേക്കും
നല്ലാശ്വാസപ്രദനും നീ
ശിഷ്യരിൽ മഹത്വത്തിൻ രാജാവിന്റെ
ഇഷ്ടം തികയ്ക്കേണമേ;-
5 സാത്താന്റെ വ്യാജങ്ങളെ അനേകർ
കുഞ്ഞാടിനാൽ ജയിക്കുവാൻ
നാട്ടിലും വീട്ടിലും ദാസരെ
സത്യസാക്ഷികൾ ആക്കിടുക;-
6 ചാവിന്റെ പുത്രൻമാരെ നിൻ ശ്വാസത്താൽ
ജീവിപ്പിച്ചുണർത്തുവാൻ
ദൈവത്തിൻ രാജ്യവും നീ
തീയും സത്യസേവയും തേടിടുവാൻ;-
7 വീശുക ഭൂമിയെങ്ങും വരണ്ടതാം
ക്ലേശപ്രദേശത്തിലും
നാശത്തിൻ പാശങ്ങളാകെ നീങ്ങി
ദൈവാശിസ്സുവാഴും വരെ;-