Malayalam Hymn
Yeshu orukkunna vazhi
Yeshu orukkunna vazhi lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശു ഒരുക്കുന്ന വഴി അടപ്പനായ്
ആരാലും സാധ്യമല്ല
ഒരുനാളും ആരാലും സാധ്യമല്ല (2)
ഓ ഓ ഓ.. ഒരുനാളും സാധ്യമല്ല
കീർത്തിച്ചിടാമെന്നും തൻ നാമത്തെ
പാടിടാമെന്നും ഹാലേലൂയ്യ (2);- യേശു...
വഴിയറിയാത്ത കുരുടൻമാരെയും
അറിയാത്ത പാതയിൽ നടത്തിടും താൻ (2)
അന്ധകാരത്തിൽ വെളിച്ചമേകും
ദുർഘടമേടുകൾ സമമാക്കിടും (2)
തൻ വചനങ്ങൾക്ക് മാറ്റമില്ല
പാതയ്ക്കതേക്കുന്നു വെളിച്ചെമെന്നും (2);- യേശു....
ചെങ്കടലിൽ താൻ പാതയൊരുക്കി
അക്കരെയെത്തിക്കും തൻ ജനത്തെ (2)
മരുഭൂമി യാത്രയിൽ വേണ്ടതെല്ലാം
നൽകിടുന്നു താൻ ദിനം ദിനമായ് (2)
തൻ ദയ ഒരു നാളും മാറുകില്ല
കാത്തിടുന്നെന്നെ തൻ ചിറകടിയിൽ (2);- യേശു....