Malayalam Hymn
Ini engneyee bhoovaasam
Ini engneyee bhoovaasam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഇനിയെങ്ങനെയീ ഭൂവാസം
തുടർന്നിടുമതെന്തു പ്രയാസം?
1. ഈ ലോകമാം കടൽ കാറ്റടിച്ച്
കല്ലോലമാലികളാലിളകി
വല്ലാതെയാവുകയാണതിനാൽ
സ്വർല്ലോകനായക! നീ തുണയ്ക്ക-
2. ദുഷ്കാലമാകയാൽ നാളുകളെ
തക്കത്തിലായുപയോഗിക്കുവാൻ
സുഗ്രാഹ്യമാക്കണം നിൻ വചനം
സ്വർഗ്ഗീയനായക! നീ തുണയ്ക്ക-
3. ദൈവജനങ്ങളിലും ചിലരിൽ
നിർവ്യാജ സ്നേഹമകന്നു ഹൃദി
ദ്രവ്യാഗ്രഹം, പകയെന്നാദി
ദുർവ്യാധി പൂണ്ടവർ പിന്മാറി-
4. എന്നേശു നായക! നീ വരണം
ഏകാധികാരിയായ് ഭൂഭരണം
എന്നേക്കുമായ് ഭരമേറ്റിടണം
എല്ലാ വിലാപവും മാറ്റിടണം-