Yeshuve neeyanen sangkethame

Malayalam Hymn

Yeshuve neeyanen sangkethame

Yeshuve neeyanen sangkethame lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവേ നീയാണെൻ സങ്കേതമേ യേശുവേ നീയാണെൻ കോട്ടയുമേ രോഗങ്ങൾ വന്നാലും ശോകങ്ങൾ വന്നാലും നീ മാത്രമെന്നുടെ ആത്മനാഥൻ(2) പാപിയിൽ പാപിയാമെന്നേയും നേടുവാൻ പാവനമാം നിൻ രുധിരം ചിന്തി പൊന്നേശുവേ എന്നാളും നീയല്ലോ പൊൻ കരത്താലെന്നെ താങ്ങുന്നവൻ(2);- യേശുവേ… ഈ മരുയാത്രയിൽ ക്ലേശങ്ങളേറുമ്പോൾ തണലായി താങ്ങായെൻ കൂട്ടിരുന്ന് വേദനയാലെൻ ഉള്ളം തകരുമ്പോൾ കുളിരായെൻ മനതാരിൽ വന്നീടണേ(2);- യേശുവേ… കുരിരുൾ താഴ്വരയിൽ ഏകനായിടുമ്പോൾ കൂടെ നടക്കാമെന്നോതിയവൻ (2) വീണ്ടെടുത്തന്നെ മാറോടണച്ചു വിശ്വാസയാത്രയിൽ നയിച്ചിടുന്നു(2);- യേശുവേ...

Related Songs