Malayalam Hymn
Agathamam aazhangalil njaan
Agathamam aazhangalil njaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 അഗാതമാം ആഴങ്ങളിൽ ഞാൻ അലഞ്ഞു
ഭാരത്താൽ എൻ പ്രാണനൻ പിടഞ്ഞു(2)
അലിയണമെ കനിയണമെ യഹോവേ
അങ്ങയുടെ പാദത്തിൽ ഞാൻ കേഴുന്നു(2)
അങ്ങെൻ യഹോവ അങ്ങെൻ സൃഷ്ടാവ്
അങ്ങെൻ ബലവും അങ്ങെന്റെ സർവ്വവും
ആരാധിക്കുന്നു എൻ രാജാവിനെ
അന്ത്യത്തോളവും നിത്യതയിലും(2)
2 ഏറിയ ദുഃഖത്താൽ പ്രാണൻ പിടയുമ്പോൾ
പ്രാർത്ഥനയോടു ഞാൻ അപേക്ഷിക്കുന്നു(2)
പ്രഭുവെ എൻ പ്രാണ നാഥാ
നിറയ്ക്ക അടിയനെ നിൻ ആത്മാവിനാൽ(2);-
3 ഉയർത്തുന്നു ഞാൻ എൻ കൺകൾ ദിനവും
മടുത്തു പോകതെ യാചിക്കുന്നു(2)
യഹോവേ എൻ നല്ലിടയാ
നടത്തീടുകയെന്നെ നിൻ ബലത്താൽ(2);-