Rogam chumannavane ente paapam

Malayalam Hymn

Rogam chumannavane ente paapam

Rogam chumannavane ente paapam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

രോഗം ചുമന്നവനെ എന്റെ പാപം വഹിച്ച പരാ 1 രോഗാതുരന്മാരെ കണ്ടുളളലിഞ്ഞോനേ രോഗികളിൻ വൈദ്യനെ-നീയി രോഗിയെക്കണ്ടു മനസ്സറിഞ്ഞു സുഖം വേഗം നല്കീടണമേ;- 2 രോഗികൾക്കു സുഖം നൽകുവാനാജ്ഞയെ നല്കിയ രക്ഷകനെ-ഇപ്പോൾ രോഗികളെത്ര പേർ നിൻ സഭയിൽ തന്നെ വേദനപ്പെട്ടീടുന്നു;- 3 രോഗമീരോഗിക്കത്ത്യാവശ്യമെന്നു നീ കാണുന്നെങ്കിൽ പ്രിയനെ-അതീ രോഗി സന്തോഷമായ് സ്വീകരിക്കാൻ കൃപ ഏറെ നല്കീടണമെ;- 4 നിൻ മനസ്സുണ്ടെങ്കിലെൻ മനക്ലേശങ്ങ- ളുന്മൂലം ചെയ്തിടാമെ - നാഥാ നിന്മനസ്സെന്മേലലിഞ്ഞീടണേ സുഖം തന്നീടണേ ദയവായ്;- പാടും ഞാനേശുവിന്ന് : എന്ന രീതി

Related Songs