Rajarajaneshu vaanil vanniduvaan

Malayalam Hymn

Rajarajaneshu vaanil vanniduvaan

Rajarajaneshu vaanil vanniduvaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

രാജരാജനേശു വാനിൽ വന്നിടുവാൻ കാലമായ് രാജ്ഞി ഓഫീർ തങ്കമാല്യം ചാർത്തിടുവാൻ കാലമായ് 1 വേഗം വന്നിടും വാനിൽ വേഗം വന്നിടും യേശുരാജനെ കണ്ടിടുവാനായ് കൺകൾ കൊതിക്കുന്നേ ഉള്ളം തുടിക്കുന്നേ ഭാഗ്യ നാളോർക്കുമ്പോൾ എൻ പാദം പൊങ്ങുന്നേ;- 2 സർവ്വദിക്കിൽ നിന്നും ചേർന്ന ശുദ്ധന്മാർ വാനമേഘേ തമ്മിൽ കാണുമ്പോൾ പ്രിയൻ തൻ പാദത്തിൽ മുത്തം ഞാൻ ചെയ്തിടും ഭാഗ്യനാളോർക്കുമ്പോൾ എൻ പാദം പൊങ്ങുന്നേ;- 3 യേശു മണവാളൻ വന്നിടും നാളിൽ വാന മദ്ധ്യേ പന്തലൊരുങ്ങും പൂർവ്വ ഭക്തന്മാരെല്ലാം സാക്ഷികളായിടും സർവ്വാംഗ സുന്ദരൻ കാന്തയെ ചേർക്കും;- 4 കാന്തനൊരുക്കും സ്വർണ്ണ മേടകൾ തങ്കത്തെരുക്കളെത്ര ശോഭിതം സ്വർപ്പുരമെന്റെ സ്വന്തമായ്ത്തീരും ഭാഗ്യ നാളോർക്കുമ്പോളെൻ പാദം പൊങ്ങുന്നേ;-

Related Songs