Malayalam Hymn
Yeshu ethra mathiyayavan
Yeshu ethra mathiyayavan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യേശു എത്ര മതിയായവൻ
ആശ്രയിപ്പാൻ മതിയായവൻ
അനുഗമിപ്പാൻ മതിയായവൻ
കരുത്തുള്ള കരമതിൻ കരുതലിൻ തലോടലീ
ജീവിതത്തിൽ അനുഭവിച്ചളവെന്യേ ഞാൻ
കൂരിരുട്ടിൻ നടുവിലും കൈപിടിച്ചു നടത്തീടാൻ
കൂടെയുണ്ടെൻ നല്ലിടയൻ മനുവേലൻ താൻ;
കാരിരുമ്പ് ആണിയിൻമേൽ തൂങ്ങിനിന്ന നേരമന്ന്
ശ്രേഷ്ഠമായ മാതൃകയെ കാണിച്ചു നാഥൻ
സ്നേഹിപ്പാനും ക്ഷമിപ്പാനും സഹിപ്പാനും പഠിപ്പിച്ച
ഗുരുനാഥൻ വഴികളെ പിന്തുടന്നിടും;
ഇഹത്തിലെ ജീവിതത്തിൽ ഇരുൾ നീക്കി പ്രഭ ഏകാൻ
പകലോനായ് അവൻ എന്റെ അകമേ വരും
നീതി സൂര്യ കിരണത്തിൻ സ്പർശനത്താൽ എന്റെ ഉള്ളം
വിളങ്ങിടും സഹജർക്കു വെളിച്ചമായി;-