Thiru sannidhyam ethra aanandam

Malayalam Hymn

Thiru sannidhyam ethra aanandam

Thiru sannidhyam ethra aanandam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 തിരു സാന്നിദ്ധ്യം എത്ര ആനന്ദം എനിക്കാനന്ദം എത്ര ആനന്ദം ഇമ്പ നേരത്തും തുമ്പ നേരത്തും ആ സാന്നിദ്ധ്യം എത്ര ആനന്ദം യേശുവേ നാഥനെ ജീവനെ സ്നേഹമേ തിരു സാന്നിദ്ധ്യം ഇല്ലാതെങ്ങും അയക്കല്ലേ എന്നെ നാഥാ തിരു ഹിതമല്ലാതൊന്നും ചെയ്‌വാൻ ഇടയാവല്ലേ എന്റെ നാഥാ 2 ഹൃദയം ക്ഷീണിക്കും നേരത്തിലും എൻ കാലുകൾ ഇടറിയ നേരത്തിലും ഞാൻ ബലമില്ലാതേകനായി തീർന്നെങ്കിലും തിരു ബലമെന്നിൽ നൽകി പുതു ജീവൻ തന്നു;- യേശുവേ... 3 ഭാരം പ്രയാസങ്ങൾ ഏറിയാലും വൻ ദുഃഖം നിരാശകൾ വന്നെന്നാലും ഞാൻ രോഗത്താൽ ക്ഷീണിതൻ ആണെങ്കിലും പിന്മാറില്ല ഇല്ല മാറുകില്ല;- യേശുവേ...

Related Songs