Malayalam Hymn
Kanum njaan en yeshuvin roopam
Kanum njaan en yeshuvin roopam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കാണും ഞാൻ എൻ യേശുവിൻ രൂപം
ശോഭയേറും തൻ മുഖ കാന്തി
അന്നാൾ മാറും ഖേദം ശോക ദുഃഖമെല്ലാം
ചേരും ശുദ്ധർ സംഘം കൂടെ
വെൺമയേറും സ്വർപ്പുരിയിൽ
ചേർന്നുല്ലസിച്ചിടും എന്നേശു രാജനൊപ്പം
മൃത്യുവിലും തെല്ലും ഭയം ഏതുമില്ല സന്തോഷമെ
വേഗം ചേരും എന്റെ നിത്യ ഭവനത്തിൽ
കാണും നീതിയിൽ സൂര്യനെ മുന്നിൽ
ഹാ എന്തനന്ദം ഏറും ഉള്ളിൽ
പാടും ചേർന്നു പാടും യേശു രാജനൊപ്പം;- കാണും...
കഷ്ടനഷ്ടം ഏറിടുമ്പോൾ പ്രീയരെല്ലം മാറിടുമ്പോൾ
ഇല്ല തുമ്പമില്ല യേശു എന്റെ സഖി
ഓപ്പുമെന്റെ കണ്ണുനീരെല്ലാം
മാർവ്വിൽ ചേർക്കും ആശ്വാസമേ
അന്നാൾ പാടും എന്റെ യേശു രാജനൊപ്പം;- കാണും...