Malayalam Hymn
Kanum njaan athivegamen priyane
Kanum njaan athivegamen priyane lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കാണും ഞാൻ അതിവേഗമെൻ പ്രിയനെ വാനിൽ
കോടികോടി ദൂതരുമായ് - കാണും
ഏറെനാളായീമരുവിൽ ആവലോടെ കാത്തിരുന്നെൻ
ജീവനാഥനാകുമെന്റെ യേശുനാഥനെ
കാണുമെ ഞാനതിവേഗം കോടികോടി ദൂതരുമായ്
വാനമേഘ എഴുന്നെള്ളും തേജസേറുമെൻ പ്രിയനെ;-
ശത്രു എന്നെ തകർത്തിടാൻ എത്രവട്ടം ശ്രമിച്ചിട്ടും
കർത്തൃകൃപതന്നു എന്നെ കാത്തു സൂക്ഷിച്ചു
പുതുശക്തിയോടെ ജീവിച്ചിടാൻ ഇത്രനാളും കൃപ ചെയ്ത
കർത്തൃനാമെന്നേശുവിനെ നിത്യകാലം വണങ്ങും ഞാൻ;-
ആയിരമാണ്ടീയുലകിൽ വാണിടുവാനതി വേഗം
ആയിരം ആയിരം ദൂതസേനയുമായി
ഊനമില്ല മണവാട്ടിയോടു കൂടി വാണിടുവാൻ
താമസമെന്യേ വരുന്നെൻ ജീവനാഥനേശുവിനെ;-
വാഗ്ദത്തത്തിൻ ആവിതന്നീ പാർത്തലത്തിലിന്നയോളം
കാത്തു സൂക്ഷിച്ചെൻ പ്രിയനെ വാഴ്ത്തിടുന്നു ഞാൻ
നീക്കമില്ലാവചനത്തെ ഓർത്തു തിരുവരവിനായ്
കാത്തു കാത്തു നിന്നിടുന്നു മാത്രനേരം വിടാതെ ഞാൻ;-
എണ്ണമില്ലാ നിൻ കൃപകൾ എണ്ണി എണ്ണി തികയ്ക്കുവാൻ
ഈ നരന് സാധ്യമല്ല പൊന്നുനാഥനെ
കൺമണി പോലിന്നയോളം പൊന്നു തിരുമേനി എന്നെ
ഉണ്മയോടെ കാത്തതിനാൽ നന്ദിയോടെ പാടിടും ഞാൻ;-
പാടും ഞാൻ പരമേശനു സതതം… എന്ന രീതി